ഗുരുവായൂർ: കേന്ദ്ര ബജറ്റ് 2025-26 എന്ന വിഷയമായി ബന്ധപ്പെട്ട് ബി.ജെ.പി തൃശ്ശൂർ നോർത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂരിൽ സെമിനാർ സംഘടിപ്പിച്ചു. ഗുരുവായൂർ ലൈബ്രറി ഹാളിൽ ബിജെപി സംസ്ഥാന വക്താവ് അഡ്വ:നാരായണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ബിജെപി തൃശ്ശൂർ നോർത്ത് ജില്ല പ്രസിഡൻ്റ് അഡ്വ.നിവേദിത സുബ്രഹ്മണ്യം അദ്ധ്യക്ഷത വഹിച്ചു. ബജറ്റ് അവലോകനം ചെയ്ത് കൊണ്ട് ജി.എസ്.ടി ടാക്സ് കൺസൽട്ടന്റ് അഡ്വ.രണേഷ് ഗോപാലൻ സംസാരിച്ചു. കെ.ആർ അനീഷ്, അനീഷ് ഇയ്യാൽ, രാജൻ തറയിൽ, ധന്യ രാമചന്ദ്രൻ, ഐ.എൻ രാജേഷ്,ഇ.ചന്ദ്രൻ, അനിൽ മഞ്ചറമ്പത്ത്, വർഷ മണികണ്ഠൻ, പി.ജെ ജെബിൻ, ജിത്തു തയ്യൂർ, എം.എ രാജു, ബിജീഷ്,രഞ്ജിത്ത് എന്നിവർ നേതൃത്വം നൽകി.