ഗുരുവായൂർ: സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ ചാവക്കാട് എക്സൈസ് റേഞ്ച് ഓഫീസും ഇരിങ്ങപ്പുറം ഗ്രാമീണ വായനശാലയും സംയുക്തമായി ബോധവൽക്കരണ ക്ലാസ് സംഘടിച്ചു.ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. വായനശാല എക്സിക്യൂട്ടിവ് മെമ്പർ ഒ.സി ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ദീപ ബാബു, സുബിത സുധീർ എന്നിവർ സംസാരിച്ചു. ലഹരിക്കെതിരെ ചാവക്കാട് എക്സൈസ് ഇൻസ് പെക്ടർ സി.ജെ റിന്റോ ക്ലാസെടുത്തു. ഇരിങ്ങപ്പുറം ഗ്രാമീണ വായനശാല സെക്രട്ടറി ടി.എസ് ഷെനിൽ സ്വാഗതവും എം നാരായണൻ നന്ദിയും പറഞ്ഞു.