Sunday, November 23, 2025

ചേറ്റുവയിൽ ഹാഷിഷ് ഓയിലുമായി ഒരാൾ പിടിയിൽ

ഏങ്ങണ്ടിയൂർ: ചേറ്റുവയിൽ ഹാഷിഷ് ഓയിലുമായി ഒരാൾ പിടിയിൽ. ഏങ്ങണ്ടിയൂർ വെങ്കിടി വീട്ടിൽ അഖിനാ(36)ണ് പിടിയിലായത്. ജനകീയം ഡി ഹണ്ടിന്റെ ഭാഗമായി വാടാനപ്പിള്ളി പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാളെ ഹാഷിഷ് ഓയിലുമായി പിടികൂടിയത്. ചേറ്റുവ പാലത്തിനടുത്ത് റോഡരികിൽ കല്ലുമ്മക്കായ, കക്കയിറച്ചി വില്പന നടത്തുന്നതിന്റെ മറവിലാണ് ഇയാൾ  ഹാഷിഷ് ഓയിൽ വിൽപ്പനക്കായി സൂക്ഷിച്ചത്. വാടാനപ്പിള്ളി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബി.എസ് ബിനു, സബ് ഇൻസ്പെക്ടർ മുഹമ്മദ് റാഫി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രാജ്കുമാർ, സ്പെഷ്യൽ ബ്രാഞ്ച് ഉദ്ദ്യോഗസ്ഥൻ എൻ.ആർ സുനീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments