വടക്കേക്കാട്: വൈലത്തൂർ ഈസ്റ്റ് എ.എൽ.പി സ്കൂളിൽ പി.എം പോഷൺ പദ്ധതി പ്രകാരം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കിച്ചൺ കം സ്റ്റോർ ഉദ്ഘാടനം ചെയ്തു. വടക്കേകാട് പഞ്ചായത്ത് പ്രസിഡണ്ട് എൻ.എം.കെ നബീൽ ഉദ്ഘാടനം നിർവ്വഹിച്ചു. 6 ലക്ഷം രൂപ വിനിയോഗിച്ചാണ് കിച്ചൺ കം സ്റ്റോറിൻ്റെ നിർമ്മാണം പൂർത്തീകരിച്ചത്. വാർഡ് മെംബർ എം ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ജിയോ ജോർജ് പദ്ധതി വിശദീകരണം നടത്തി. ചാവക്കാട് ഉപജില്ല നൂൺമീൽ ഓഫീസർ ജിൻസ് ലാസറസ് പാചകപ്പുര നിർമ്മാണം നടത്തിയ കെ വി ഷിബുവിന് മെമൻ്റോ നൽകി ആദരിച്ചു. ജയരാജ് മാസ്റ്റർ, പി.ടി.എ പ്രസിഡണ്ട് ചന്ദ്രവതി സത്യൻ, എം.പി.ടി.എ പ്രസിഡണ്ട് അശ്വതി ശ്രീരാഗ്, അധ്യാപകരായ എ.എ സിസി, വിൻസി ജോസ് , ഫ്‌ളെമി സി പ്രസാദ്, എൻ ജോളി ജോസ്, സി.ജി മിനി എന്നിവർ നേതൃത്വം നൽകി.