വടക്കേക്കാട്: വടക്കേക്കാട് ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ആശാ വർക്കർമാർക്കായുള്ള പാലിയേറ്റീവ് ഗ്രിഡ് ഏകദിന പരിശീലനം സംഘടിപ്പിച്ചു. വടക്കേക്കാട് ആരോഗ്യ കേന്ദ്രത്തിൽ വെച്ച് നടത്തിയ പരിപാടി വടക്കേക്കാട് സാമൂഹികരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. നിത ഉദ്ഘാടനം നിർവഹിച്ചു. കേരള കെയർ- പാലിയേറ്റീവ് കെയർ ഗ്രിഡ് എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ഏകദിന പരിശീലന പരിപാടിയിൽ വടക്കേക്കാട് പഞ്ചായത്ത് പുന്നയൂർകുളം പഞ്ചായത്ത്, ചാവക്കാട് മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ ആശ വർക്കർമാർ പങ്കെടുത്തു. ഹെൽത്ത് സൂപ്പർവൈസർ ബിജോഷ് പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകി. ഹെൽത്ത് ഇൻസ്‌പെക്ടർ പി.ജി അശോകൻ സ്വാഗതവും ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സുജിത്ത് നന്ദിയും പറഞ്ഞു.