ചാവക്കാട്: ചാവക്കാട് മഹല്ല് നിവാസികളുടെ യു.എ.ഇ കൂട്ടായ്‌മ (ഖിദ്മ) ഇഫ്താർ സംഗമം നടത്തി. ദുബായ് പീസ് മോഡേൺ ബ്രിട്ടീഷ് സ്കൂളിൽ നടന്ന സംഗമത്തിൽ മഹല്ല് നിവാസികളായ നൂറുകണക്കിന് പേർ പങ്കെടുത്തു. ജനറൽ സെക്രട്ടറി ഷുക്കൂർ പാലയൂർ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ഷെരീഫ് തെക്കെഞ്ചേരി അധ്യക്ഷത വഹിച്ചു. മുഹമ്മദ് സാലിഹ് ഹുദവി റംസാൻ പ്രഭാഷണം നടത്തി. 50 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ പോകുന്ന കൂട്ടായ്മ ഉപദേശക സമിതി അംഗം മാളിയേക്കൽ അബ്ദുൽ മജീദിന് യാത്രയയപ്പ് നൽകി. മൻസൂർ, ഹാരിസ്, ജംഷീർ എന്നിവർ നേതൃത്വം നൽകി. ട്രഷറർ ഷെഫീഖ് നന്ദി പറഞ്ഞു.