ചാവക്കാട്: തീരദേശ മേഖലയിൽ ലഹരി പിടിമുറുക്കിയ സാഹചര്യത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിനുമായി നന്മ ഷാഫി നഗർ പ്രവർത്തകർ. ക്യാമ്പയിന്റെ ആദ്യ ഭാഗമായി എക്സൈസ് വകുപ്പ് അധികൃതർക്കും ചാവക്കാട് പോലീസിലും മുനിസിപ്പൽ സെക്രട്ടറിക്കും നിവേദനം നൽകി. ലഹരി മാഫിയ സംഘങ്ങൾക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടായിരുന്നു നിവേദനം. ക്ലബ്ബ് പ്രസിഡന്റ് റഫീദ്, എക്സിക്യൂട്ടീവ് അംഗം നസീഫ്, ക്ലബ്ബ് അംഗങ്ങളായ അമീൻ, നിസാം എന്നിവർ നിവേദനം കൈമാറി. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ക്ലബ്ബിൻ്റെ പൂർണ്ണപിന്തുണയും ഭാരവാഹികൾ ഉറപ്പ് നൽകി.