ഗുരുവായൂർ: ‘ഭഗവാന്റെ ഗരുഡൻ’ എന്ന ഭക്തിഗാനം റിലീസ് ചെയ്തു. ഗുരുവായൂർ ക്ഷേത്രം നടയിൽ ദേവസ്വം ചെയർമാൻ ഡോ. വി.കെ വിജയൻ സി.ഡി പ്രകാശനം നിർവ്വഹിച്ചു. മധു ബാലകൃഷ്ണൻ ആലപിച്ച് കൈതപ്രം ദമോദരൻ നമ്പുതിരി രചിച്ച ഗാനത്തിന് വിജീഷ് മണിയാണ് സംഗീതം നിർവഹിച്ചിട്ടുള്ളത്. നിർമ്മാണം ആർ അനിൽലാൽ. അഡ്മിനിസ്ട്രേറ്റർ കെ.പി വിനയൻ, മെമ്പർ മനോജ്, ആർ അനിൽലാൽ, വിജീഷ്മണി, രവി തിരൂർ, അനിൽ ആറ്റിങ്ങൽ, ഗിരീഷ് പുത്തൻഞ്ചേരിയുടെ പത്നി ബീന ഗിരീഷ് എന്നിവർ പങ്കെടുത്തു.