ചാവക്കാട്: ആൽഫ പാലിയേറ്റീവ് കെയർ ചാവക്കാട് ലിങ്ക് സെന്ററിന്റെ മൂന്നാമത്തെ പേഷ്യന്റ് കെയർ സർവീസ് വാഹനത്തിന്റെ താക്കോൽ ദാന കർമ്മം നടന്നു. ഫെഡറൽ ബാങ്കിന്റെ സ്പോൺസർഷിപ്പിൽ ലഭിച്ച വാഹനത്തിന്റെ താക്കോൽ ദാന കർമ്മം ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് നിജിൽ ജെയിംസ്, ഫെഡറൽ ബാങ്ക് ചാവക്കാട് ബ്രാഞ്ച് മാനേജർ കെ.ബി അനസ് എന്നിവർ ചേർന്ന് നിർവഹിച്ചു. ആൽഫ ചാവക്കാട് ലിങ്ക് സെന്റർ പ്രസിഡന്റ് എൻ.കെ. ബഷീർ താക്കോൽ ഏറ്റുവാങ്ങി. നിജിൽ ജെയിംസിന് പ്രസിഡന്റ് എൻ.കെ ബഷീറും കെ.ബി അനസിന് ജനറൽ സെക്രട്ടറി പി.സി മുഹമ്മദ് കോയയും മെമോന്റൊ നൽകി. ആൽഫ ചാവക്കാട് ലിങ്ക് സെന്റർ പ്രസിഡന്റ് എൻ.കെ ബഷീർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.സി മുഹമ്മദ് കോയ സ്വാഗതവും പ്രോഗ്രാം കൺവീനർ എ.സി ബാബു നന്ദിയും പറഞ്ഞു. ലിങ്ക് സെന്റർ വെഹിക്കിൾ ഇൻചാർജ് പി.കെ ഷൈമോൻ, ഭാരവാഹികളായ മുഷ്ത്താക്ക് അഹമ്മദ്, എ.വി ഹാരിസ്, ശംസുദ്ധീൻ വലിയകത്ത്, റഷീദ് പൂളക്കൽ, എ.വി നിയാസ്, അഷറഫ് കുഴിപ്പന, സി മുഹമ്മദ് ഉണ്ണി, വി.കെ സൈനുൽ ആബിദീൻ, ഹസീന അഷ്‌റഫ്, ആർ.വി സലീം, ഷാജിത ബഷീർ, സബീന ലത്തിഫ്, ഷംഷാദ്, ഹഫ്സ, നൂർജഹാൻ, ഷംല അസീസ്, ഫാത്തിമ അഷ്‌റഫ്, സമീറ കാസിം, റംല സുബൈർ, ഫൗസിയ ഹുസൈൻ, ജിംഷി എന്നിവർ സംസാരിച്ചു.