പുന്നയൂർകുളം: ലഹരി മാഫിയ നാടിനെ കീഴടക്കുമ്പോൾ സർക്കാർ നോക്കു കുത്തിയാവരുത് എന്ന പ്രമേയവുമായി വെൽഫയർ പാർട്ടി പുന്നയൂർകുളം പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിരോധ സംഗമം നടത്തി. വെൽഫയർ പാർട്ടി ഗുരുവായൂർ മണ്ഡലം വൈസ് പ്രസിഡന്റ് കരീം മുടവത്തേൽ ഉദ്ഘാടനം ചെയ്തു. വെൽഫയർ പാർട്ടി പഞ്ചായത്ത് പ്രസിഡന്റ് മുസ്തഫ കമാൽ അധ്യക്ഷത വഹിച്ചു. അബ്ദുസ്സമദ് അണ്ടത്തോട് മുഖ്യ പ്രഭാഷണം നടത്തി. പ്രവാസി വെൽഫയർ ഫോറം ജില്ലാ പ്രസിഡന്റ് പി കെ അക്ബർ സമാപനം പ്രസംഗം നടത്തി. പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി സാദിക്ക് തറയിൽ സ്വാഗതവും അബൂബക്കർ നാട്ടുരുചി നന്ദിയും പറഞ്ഞു. ഹുസൈൻ മടപ്പേൻ, ജലാൽ ചമ്മന്നൂർ, ഉമ്മർ കടിക്കാട്, സിറാജ് എന്നിവർ നേതൃത്വം നൽകി.