ചാവക്കാട്: മണത്തല ചാപ്പറമ്പിൽ ലഹരിക്കെതിരെ സ്ഥാപിച്ച മുല്ലത്തറ ജീവകാരുണ്യ സമിതിയുടെ ഫ്ലക്സ് ബോർഡ് സാമൂഹികവിരുദ്ധർ നശിപ്പിച്ചതായി പരാതി. ഇന്ന് രാവിലെയാണ് സംഭവം. ‘ലഹരിയെ ചെറുക്കാൻ നമുക്ക് കൈകോർക്കാം’ എന്ന ആശയത്തിൽ കുറ്റകൃത്യം കണ്ടാൽ പോലീസിനെ വിവരം അറിയിക്കാം എന്ന് രേഖപ്പെടുത്തിയ ബോർഡാണ് ആണ് നശിപ്പിച്ചത്. ചാവക്കാട് പോലീസിൽ പരാതി നൽകി.