കടപ്പുറം: അബുദാബി കടപ്പുറം മുസ്ലിം വെൽഫെയർ അസോസിയേഷൻ ഇഫ്താർ സംഗമവും ടി.കെ ഷാഹു അനുസ്മരണവും സംഘടിപ്പിച്ചു. കടപ്പുറം അഞ്ചങ്ങാടി സൽവ റീജൻസിയിൽ വെൽഫെയർ അബുദാബി പ്രസിഡണ്ട് പി.സി സബൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആർ ഷാഹു അധ്യക്ഷൻ വഹിച്ചു. ബി.കെ സുബൈർ തങ്ങൾ പ്രാർത്ഥന നിർവഹിച്ചു. ടി.കെ. ഷാഹു, എ.കെ അബ്ദുല്ല മോൻ, ടി.ആർ ഖാദർ, സ്വാലിഹ് തങ്ങൾ, പി.എ അബ്ദുൽ ഹമീദ്, പി.എ അസൈനാർ ഹാജി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ഗൾഫിൽ നിന്നും നാട്ടിൽ തിരിച്ചെത്തിയ വെൽഫയർ മെമ്പർ പുളിക്കൽ സിദ്ദിഖിന് മെമെന്റേയും ക്ഷേമനിധിയും നൽകി ആദരിച്ചു. ജനറൽ സെക്രട്ടറി പി.കെ മൻസൂർ സ്വാഗതവും ട്രഷറർ കെ ഹുസൈൻ നന്ദിയും പറഞ്ഞു.