ചാവക്കാട്: കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് ചാവക്കാട് ഗുരുവായൂർ സബ് ഓഫീസിലെ ഗുരുവായൂർ പൂളിലെ മരണപ്പെട്ട തൊഴിലാളി പി.എൻ രാജേഷിന്റെ ഭാര്യ രജിതയ്ക്ക് ബോർഡിൽ നിന്നും അനുവദിച്ച പ്രത്യേക മരണാനന്തര ധനസഹായം കൈമാറി. എൻ.കെ അക്ബർ എം.എൽ.എ ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ക്ഷേമ ബോർഡ് സൂപ്രണ്ട് കെ.ആർ ജോബി, സി.ഐ.ടി.യു ഭാരവാഹികളായ സി.എസപ്രസാദ്, എം.കെ സജീവൻ, കെ.സി സനീഷ് എന്നിവർ പങ്കെടുത്തു.