Sunday, March 16, 2025

പേരകം സെന്റ് മേരീസ് ദേവാലത്തിൽ തിരുനാൾ നോട്ടീസ് പ്രകാശനം ചെയ്തു

ഗുരുവായൂർ: പേരകം സെന്റ് മേരീസ് ദേവാലത്തിലെ തിരുനാൾ നോട്ടീസ് പ്രകാശനം ചെയ്തു. വികാരി. ഫാ. വിൽസൻ കണ്ണനായ്ക്കൽ പബ്ലിസിറ്റി കൺവീനർ ആന്റോ തോമസിന് നൽകിയായിരുന്നു പ്രകാശന കർമ്മം നിർവ്വഹിച്ചത്. കൈക്കാരൻമാരായ സി.ആർ. സണ്ണി,  സി. ഒ. സെബാസ്റ്റ്യൻ, എൻ.ഡി. വിനോയ് , ജനറൽ കൺവീനർ സി.ആർ. ജോസഫ് , ജോയിന്റ് കൺവീനർ സി.എ. ജോസ് എന്നിവർ നേതൃത്വം നൽകി. 2025 ഏപ്രിൽ 25, 26, 27, 28 തിയതികളിൽ വിപുലമായ പരിപാടികളോടെയാണ് തിരുനാൾ. തിരുനാൾ പരിപാടികൾ വിജയിപ്പിക്കാൻ 151 അംഗ കമ്മിറ്റി രൂപീകരിച്ചു.

Previous article
RELATED ARTICLES
- Advertisment -

Most Popular

Recent Comments