ഗുരുവായൂർ: ഗുരുവായൂർ അസിസ്റ്റൻ്റ് കമ്മീഷണർ ഓഫീസിൽ സ്നേഹിത പോലീസ് സ്റ്റേഷൻ എക്സ്റ്റൻഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചു. എൻ.കെ അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വടക്കേക്കാട് ഇൻസ്പെക്ടർ എസ്.എച്ച്.ഒ കെ അനിൽകുമാർ അധ്യക്ഷത വഹിച്ചു. ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് മുഖ്യാതിഥിയായിരുന്നു. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ ഡോ യു മോനിഷ സ്വാഗതം പറഞ്ഞു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, ഗുരുവായൂർ നഗരസഭ വൈസ് ചെയർപേഴ്സൺ അനിഷ്മ ഷനോജ്, പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജാസ്മിൻ ഷെഹീർ, ഒരുമനയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിജിത സന്തോഷ്, വടക്കേക്കാട് പഞ്ചായത്ത് പ്രസിഡണ്ട് എൻ.എം.കെ നബീൽ, എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്സ്, ഗുരുവായൂർ നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈലജ സുധൻ, വാർഡ് കൗൺസിലർ സി.എസ് സൂരജ്, മുനക്കക്കടവ് കോസ്റ്റൽ പോലീസ് ഇൻസ്പെക്ടർ എസ് എച്ച്.ഒ. ടി പി ഫർഷാദ്, ചാവക്കാട് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഓ വി.വി വിമൽ, ഗുരുവായൂർ നഗരസഭ സി.ഡി.എസ് 2 ചെയർപേഴ്സൺ മോളി ജോയ്, ഗുരുവായൂർ നഗരസഭ സി.ഡി.എസ് 1 ചെയർപേഴ്സൺ അമ്പിളി ഉണ്ണികൃഷ്ണൻ, ഗുരുവായൂർ നഗരസ മെമ്പർ സെക്രട്ടറി ജിഫി ജോയ്, കമ്മ്യൂണിറ്റി കൗൺസിലർമാർ, അയൽക്കൂട്ട അംഗങ്ങൾ എന്നിവർ സംസാരിച്ചു. ടെമ്പിൾ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ പ്രീത ബാബു നന്ദി പറഞ്ഞു. കുടുംബശ്രീ മിഷനും സംസ്ഥാന ആഭ്യന്തര വകുപ്പും സംയുക്തമായി സംസ്ഥാനത്തുടനീളം എ.സി.പി – ഡി.വൈ.എസ്.പി ഓഫീസുകൾ കേന്ദ്രീകരിച്ചു നടപ്പാക്കുന്ന പദ്ധതിയാണ് സ്നേഹിത – പോലീസ് സ്റ്റേഷൻ എക്സ്റ്റൻഷൻ സെന്ററുകൾ. പോലീസ് സ്റ്റേഷനുകളിൽ വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവരിൽ അടിയന്തര മാനസിക പിന്തുണ ആവശ്യമുള്ളവർക്ക് നൽകുക എന്നതാണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നത്.