ഗുരുവായൂർ: പ്രസിദ്ധമായ ഗുരുവായൂർ ക്ഷേത്രത്തിൻ്റെ ഐതിഹ്യങ്ങളും ചടങ്ങുകളും അറിയാക്കഥകളും ഉൾപ്പെടുത്തി വി.പി ഉണ്ണിക്കൃഷ്ണൻ എഴുതി മലയാള മനോരമ തൃശൂർ എഡിഷനിൽ പ്രസിദ്ധീകരിക്കുന്ന ‘മുരളിക’ മനോരമ ബുക്സ് മാഗസിൻ രൂപത്തിൽ പുറത്തിറക്കി. ഗുരുവായൂർ ക്ഷേത്രത്തിനു മുന്നിൽ ദേവസ്വം ചെയർമാൻ ഡോ. വി.കെ വിജയൻ, തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന് പുസ്തകം നൽകി പ്രകാശനം നിർവഹിച്ചു. ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി വിനയൻ, ഗ്രന്ഥകർത്താവ് വി.പി. ഉണ്ണിക്കൃഷ്ണൻ മനോരമ മാർക്കറ്റിങ് ജനറൽ മാനേജർ കെ.കെ അനിൽകുമാർ, ഡപ്യൂട്ടി ജനറൽ മാനേജർ കെ.എസ് അജീഷ്, സർക്കുലേഷൻ ഡപ്യൂട്ടി മാനേജർ മസൂദ് റഷീദ്, ചീഫ് റിപ്പോർട്ടർ അരുൺ എഴുത്തച്ഛൻ എന്നിവർ പങ്കെടുത്തു. ഗുരുവായൂരിലെ വിവിധ കടകൾ, ലോഡ്ജുകൾ എന്നിവിടങ്ങളിൽ പുസ്തകം ലഭ്യമാണ്. 60 രൂപയാണ് വില.