ഏങ്ങണ്ടിയൂർ: ഏങ്ങണ്ടിയൂർ പഞ്ചായത്ത് ഉൾപ്പെടെയുള്ള തീരദേശ പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ബി.എം.എസ്. മേഖലകളിൽ അടിയന്തരമായി വാട്ടർ അതോറിറ്റി വഴി ശുദ്ധജലം വിതരണം ചെയ്യണമെന്നും പുഴയിൽ നിന്ന് കരയിലേക്ക് ഉപ്പുവെള്ളം കയറി കൃഷിയും,കുടിവെള്ള ശ്രോതസുകളും നശിക്കുന്നതിന് ശാശ്വതമായ പരിഹാരം കാണണമെന്നും ചേറ്റുവ ഫിഷ് ലാൻഡിങ്ങ് സെന്റർ വർക്കേഴ്സ് സംഘ് ബി.എം.എസ് വാർഷിക സമ്മേളനം പ്രേമേയത്തിലൂടെ ആവശ്യപ്പെട്ടു. ഏങ്ങണ്ടിയൂർ പഞ്ചായത്ത് ഉൾപ്പെടെ തീരദേശ പഞ്ചായത്തുകളിൽ കുത്തഴിഞ്ഞ ഭരണമാണ് നടക്കുന്നത്. സഞ്ചാരയോഗമായ ഒരു റോഡ് പോലും ഏങ്ങണ്ടിയൂർ പഞ്ചായത്തിൽ ഇല്ല. അടിയന്തരമായി റോഡുകളുടെയും കുടിവെള്ളത്തിൻ്റെയും കാര്യത്തിൽ നടപടി ഉണ്ടാകണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ബി.എം.എസ് ജില്ലാ സെക്രട്ടറി സേതു തിരുവെങ്കിടം ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് പി ആനന്ദൻ അദ്ധ്യക്ഷത വഹിച്ചു. ബി.എം.എസ് തൃശ്ശൂർ ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ജെ ജിജേഷ് കുമാർ, യൂണിയൻ ജനറൽ സെക്രട്ടറി എൻ.വി സേതുനാഥൻ, യൂണിയൻ ട്രഷറർ ഇ.സി പ്രജിത്ത്, 13ാം വാർഡ് മെമ്പർ ഉഷ സുകുമാരൻ, യൂണിയൻ ഭാരവാഹികളായ പി.എസ് ലൈജു, കെ.വി പ്രസാദ്, പി.ഡി സതീഷ്, ഒ.എസ് മധു, ടി.വി വിനോദ് എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി പി ആനന്ദൻ (പ്രസിഡൻ്റ് ), എൻ.വി സേതുനാഥൻ (ജനറൽ സെക്രട്ടറി), ഇ.സി പ്രജിത്ത് (ട്രഷറർ), ഒ.എസ് മധു, ടി.വി വിനോദ്, കെ.വി പ്രസാദ് (വൈസ് പ്രസിഡൻ്റ് ) പി.എസ് ലൈജു, വി ആർ രമേഷ്, പി.വി വിവേക് (ജോയിൻ്റ് സെക്രട്ടറി ) എന്നിവരെ തെരഞ്ഞെടുത്തു.
