Friday, March 14, 2025

ചാവക്കാട് എം.കെ സൂപ്പർ മാർക്കറ്റിൽ കണക്കിൽ കൃത്രിമം കാട്ടി ഒന്നേകാൽ കോടി രൂപയുടെ തട്ടിപ്പ്; രണ്ട് ജീവനക്കാർ അറസ്റ്റിൽ

ചാവക്കാട്: ചാവക്കാട്ട് എം.കെ സൂപ്പർ മാർക്കറ്റിൽ നിന്നും കണക്കിൽ കൃത്രിമം കാട്ടി ഒന്നേകാൽ കോടി രൂപയുടെ തട്ടിപ്പ് നടത്തിയ രണ്ട് ജീവനക്കാർ അറസ്റ്റിൽ. പാവറട്ടി അണ്ടത്തോട് ചാലിൽ വീട്ടിൽ മുഹസിൻ, പുത്തൻകടപ്പുറം ചെങ്കോട്ട സ്വദേശി കുന്നത്ത് വീട്ടിൽ അജ്മൽ എന്നിവരെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. എം.കെ സൂപ്പർമാർക്കറ്റിൽ സീനിയർ അക്കൗണ്ടന്റും ക്യാഷ് ഹെഡ് ഓഫീസുമായി ജോലി ചെയ്തിരുന്ന ഇരുവരും പല ദിവസങ്ങളിലായി സ്ഥാപനത്തിൽ കളക്ഷനായി ലഭിച്ച തുകയിൽ കൃത്രിമം കാട്ടിയാണ് ഒന്നേകാൽ കോടി രൂപയുടെ തട്ടിപ്പ് നടത്തിയത്. ഓഡിറ്റ് നടത്തിയപ്പോൾ തട്ടിപ്പ് മനസ്സിലാക്കിയ സൂപ്പർ മാർക്കറ്റ് അധികൃതർ ചാവക്കാട് പോലീസിൽ പരാതി നൽകുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments