പുന്നയൂര്‍ക്കുളം: പുന്നയൂർക്കുളം പഞ്ചായത്തിലെ എ.ഇ.ഒ – നാക്കോല റോഡ് ബി.എം.ബി.സി പ്രവൃത്തി ഏപ്രില്‍ 30 നകം പൂര്‍ത്തീകരിക്കാന്‍ എന്‍.കെ അക്ബര്‍ എം.എൽ.എ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ തീരുമാനം. എ.ഇ.ഒ നാക്കോല റോഡിന്റെ നിര്‍മ്മാണം ആരംഭിച്ചുവെങ്കിലും ഈ റോഡിലെ വാട്ടര്‍ അതോറിറ്റിയുടെ ജല വിതരണ പൈപ്പുകള്‍ മാറ്റുന്നതിലും കെ.എസ്.ഇ.ബി യുടെ കേബിള്‍ വലിക്കുന്നതുമായും ബന്ധപ്പെട്ടും തടസ്സങ്ങള്‍ നേരിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് എം.എല്‍.എ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് ചേര്‍ത്തത്. അടുത്ത ദിവസം തന്നെ ഈ റോഡ്, റോളര്‍ ഉപയോഗിച്ച് ജനങ്ങള്‍ക്ക് സഞ്ചാരയോഗ്യമാക്കുന്നതിനും ഈ മാസം 30 നകം ജലവിതരണ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നതിന് വാട്ടര്‍ അതോറിറ്റി എക്സി.എഞ്ചിനീയര്‍ക്ക് എം.എല്‍.എ കര്‍ശന നിര്‍ദ്ദേശം നല്‍കി. കെ.എസ്.ഇ.ബി യുടെ ഡിപ്പോസിറ്റ് തുക ഉപയോഗിച്ച് റെസ്റ്റോറേഷന്‍ നടപടി പൂര്‍ത്തിയാക്കാനും യോഗത്തില്‍ തീരുമാനമായി. ഏപ്രില്‍ 30 നകം റോഡ് ബി.എം.ബി.സി പ്രവര്‍ത്തി പൂര്‍ത്തീകരിക്കുമെന്ന് റോഡ് വിഭാഗം എക്സി.എഞ്ചിനീയര്‍ യോഗത്തെ അറിയിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജാസ്മിന്‍ ഷഹീര്‍, പൊതുമരാമത്ത് വകുപ്പ് റോഡ്സ് എക്സി.എഞ്ചിനീയര്‍ ഹരീഷ്, കേരള വാട്ടര്‍ അതോറിറ്റി എക്സി.എഞ്ചിനീയര്‍ പി രേഖ, പൊതുമരാമത്ത് വകുപ്പ് അസി.എക്സി.എഞ്ചിനീയര്‍ ആന്‍റണി , വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ടി.എസ് മിനി, കെ.എസ്.ഇ.ബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ശ്രീമതി, പുന്നയൂര്‍ക്കുളം പഞ്ചായത്ത് സെക്രട്ടറി, പൊതുമരാമത്ത്, വാട്ടര്‍ അതോറിറ്റി, കെ.എസി.ഇ.ബി എന്നിവയിലെ അസി.എഞ്ചിനീയര്‍മാര്‍, കരാറുകാരന്‍, ഉദ്യോഗസ്ഥര്‍ എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു.