ചാവക്കാട്: ചാവക്കാട് കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് ചാവക്കാട് നഗരസഭയുമായി സഹകരിച്ച് ലോക കിഡ്നി ദിനം ആചരിച്ചു. ചാവക്കാട് മുനിസിപ്പൽ സ്ക്വയറിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് കിഡ്നി സന്ദേശ ലഘുലേഖ വൈസ് ചെയർമാൻ കെ.കെ മുബാറക്കിന് നൽകി പ്രകാശനം ചെയ്തു. കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡണ്ട് ജമാൽ താമരത്ത് അധ്യക്ഷത വഹിച്ചു. സന്ദേശം പ്രിന്റ് ചെയ്ത ജേഴ്സി ആരോഗ്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർപേഴ്സൺ ബുഷറ ലത്തീഫ്, പ്രതിപക്ഷ നേതാവ് കെ.വി സത്താറിന് നൽകി ഉദ്ഘാടനം നിർവഹിച്ചു. കൗൺസിലർമാരായ ഉമ്മു ഹുസൈൻ, സ്മൃതി മനോജ്, കിഡ്നി ഡേ കൺവീനർ ട്രസ്റ്റി സി.എം ജനീഷ്, ട്രസ്റ്റിമാരായ എം.കെ നൗഷാദ്, പി.വി അബ്ദു , അബ്ദുസമദ് അണ്ടത്തോട് എന്നിവർ കിഡ്‌നി സംരക്ഷണ സന്ദേശം നൽകി. വൈസ് പ്രസിഡണ്ട് ഹക്കീം ഇംമ്പാറക്ക് സ്വാഗതവും ട്രഷറർ വി കാസിം നന്ദിയും പറഞ്ഞു.