ഗുരുവായൂർ: ബ്രഹ്മകുളത്ത് വൈദ്യുത പോസ്റ്റുകൾ വാഹനത്തിൽ കയറ്റുന്നതിനിടെ ദേഹത്ത് വീണ് കെ.എസ്.ഇ.ബി താൽക്കാലിക ജീവനക്കാരായ രണ്ട് പേർക്ക് പരിക്ക്. ബ്ലാങ്ങാട് വലിയപറമ്പിൽ പ്രശാന്ത്(40), എടക്കഴിയൂർ പെരിങ്ങാട്ട് സുരേഷ് (54) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചക്ക് 1.10 നാണ് സംഭവം. സുരേഷിന് തോളിനാണ് പരിക്ക്. സുരേഷിന് കാലിന് പരിക്കേറ്റു ഇരുവരേയും ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.