Thursday, March 13, 2025

പ്രതിഷേധം ഫലം കണ്ടു; അണ്ടത്തോട് തങ്ങൾപ്പടി കള്ള് ഷാപ്പ് ഒടുവിൽ പൂട്ടി

പുന്നയൂർക്കുളം: അണ്ടത്തോട് തങ്ങൾപടി 310 ബീച്ചിൽ പ്രവർത്തിച്ചു വന്നിരുന്ന അനധികൃത കള്ള്ഷാപ്പ് പുന്നയൂർക്കുളം പഞ്ചായത്ത് സെക്രട്ടറി പൂട്ടിച്ചു. അനധികൃത കള്ള് ഷാപ്പിനെതിരെ നാട്ടുകാരുടെ നേതൃത്വത്തിൽ രൂപീകരിച്ച ആക്ഷൻ കൗൺസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സെക്രട്ടറിയുടെ നടപടി.  ആക്ഷൻ കൗൺസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സെക്രട്ടറി ഷാപ്പ് ഉടമക്ക് നോട്ടീസ് നൽകിയിരുന്നെങ്കിലും ഷാപ്പ് പ്രവർത്തനം നിർത്തിയിരുന്നില്ല. തുടർന്ന് ഇന്ന് ഉച്ചക്ക് ഒരു മണിയോടെ പുന്നയൂർക്കുളം പഞ്ചായത്ത് സെക്രട്ടറി ശ്രീലത, ജെ.എസ് ജയകുമാർ, വടക്കേക്കാട് പോലീസ് എസ്.എച്ച്.ഒ അനിൽകുമാർ, എസ്.ഐ യൂസഫ്, രാജൻ, നസൽ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരെത്തിയാണ് ഷാപ്പ് പൂട്ടിയത്. ഷാപ്പ് പ്രവർത്തനം പൂട്ടിച്ചതിൽ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പ്രദേശത്ത് ആഹ്ലാദപ്രകടനം നടത്തി. നാട്ടുകാരുടെ നേതൃത്വത്തിൽ രൂപീകരിച്ച ആക്ഷൻ കൗൺസിലിൽ സി.പി.എം ഒഴികെ എല്ലാ രാഷ്ട്രീയ കക്ഷികളും പങ്കാളികളായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments