കുറ്റിപ്പുറം: 19 വർഷമായി മുങ്ങിനടന്നിരുന്ന കൊലപാതകക്കേസ് പ്രതി ഒടുവിൽ കുറ്റിപ്പുറം പോലീസിന്റെ പിടിയിലായി. മണലൂർ കൊക്കിനി വിമേഷ് (മലമ്പാമ്പ് കണ്ണൻ – 42) ആണ് പെരിന്തൽമണ്ണയിൽനിന്നു പിടിയിലായത്. 2006-ൽ കുറ്റിപ്പുറം കാഞ്ഞിരക്കുറ്റിയിൽ യുവാവിനെ കാറിൽനിന്നിറക്കി വെട്ടിക്കൊലപ്പെടുത്തിയശേഷം കവർച്ചനടത്തിയ സംഘത്തിലെ മുഖ്യ പ്രതിയാണ് ഇയാൾ. കുറ്റിപ്പുറം സ്റ്റേഷൻ ഹൗസ് ഓഫീസർ നൗഫലിന്റെ ഇടപെടലാണ് പ്രതിയെ പിടികൂടാൻ വഴിയൊരുക്കിയത്. പ്രതിക്കെതിരേ മഞ്ചേരി സെഷൻസ് കോടതി പലതവണ വാറന്റ് പുറപ്പെടുവിച്ചിരുന്നു.