Wednesday, March 12, 2025

കടപ്പുറം പഞ്ചായത്തിൽ അടുക്കളമുറ്റത്തെ താറാവു വളർത്തൽ പദ്ധതിക്ക് തുടക്കമായി

കടപ്പുറം: കടപ്പുറം പഞ്ചായത്തിൽ 2024-25 വർഷത്തെ ജനകീയസൂത്രണം പദ്ധതിയിൽ ഉൾപ്പെടുത്തി അടുക്കളമുറ്റത്തെ താറാവു വളർത്തൽ പദ്ധതിക്ക് തുടക്കമായി. 200 പേർക്ക് 5 താറാവ് കുഞ്ഞുങ്ങളെ വീതം നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌  സാലിഹ ഷൗക്കത്ത് നിർവഹിച്ചു. 1000 താറാവ് കുഞ്ഞുങ്ങളെയാണ് ഇന്ന് വിതരണം ചെയ്തത്. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി പി മൻസൂർ അലി അധ്യക്ഷത വഹിച്ചു.  ഏഴാം വാർഡ് മെമ്പർ എ .വി അബ്ദുൽ ഗഫൂർ സംസാരിച്ചു. കടപ്പുറം ഗ്രാമപഞ്ചായത്ത് വെറ്റിനറി സർജൻ ഡോ.സെബി സ്വാഗതവും ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർ ഫസൽ റഹ്മാൻ നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments