ചാവക്കാട്: ചാവക്കാട് നഗരസഭ മമ്മിയൂർ എട്ടാം വാർഡിനെ മാലിന്യമുക്ത വാർഡായി പ്രഖ്യാപിച്ചു. വാർഡ് കൗൺസിലർ ബേബി ഫ്രാൻസിസ് പ്രഖ്യാപനം നടത്തി. പനക്കൽ വർഗീസ് സ്വാഗതം പറഞ്ഞു. ജെസ്സി ജോസഫ്, ശാലിനി രാമകൃഷ്ണൻ, സി അനിൽകുമാർ, എ.വി താഹിറ, പി.വി ബദറുദ്ധീൻ, എം.എം സുമേഷ് എന്നിവർ പങ്കെടുത്തു.