പുന്നയൂർ: കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രലയത്തിന്റെ ഇൻസ്‌പെയർ അവാർഡിന് അർഹനായ സി മുഹമ്മദ് റയീസ് ഖുറൈശിയെ പുന്നയൂർ കെ കരുണാകരൻ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ ആദരിച്ചു. ചെയർമാൻ ബിനേഷ് വലിയകത്ത് പൊന്നാട അണിയിച്ചു. ജനറൽ കൺവീനർ കെ.എച്ച് സുൽത്താൻ, ട്രഷറർ അലി തണ്ണി തുറക്കൽ, വൈസ് ചെയർമാൻ ഷാഹുൽ പള്ളത്ത്, താച്ചു കരിയാടാൻ, ഷെഹീർ പടിഞ്ഞാറയിൽ എന്നിവർ നേതൃത്വം നൽകി.