ചാവക്കാട്: ചാവക്കാട് ബീച്ച് തണൽ സിറ്റിയുടെ നേതൃത്വത്തിൽ റമദാൻ റിലീഫ് പ്രവർത്തനങ്ങൾക്ക് തുടക്കമായി.ബേബി റോഡ് ഫാറൂഖ് ജുമാമസ്ജിദ് മദ്രസ്സ ഹാളിൽ നടന്ന പ്രാർത്ഥന സദസ്സിന് മണത്തല മുദരിസ്സ് ലത്തീഫ് ഹൈത്തമി നേതൃത്വം നൽകി. ചടങ്ങിൽ റംസാൻ കിറ്റ് വിതരണം നടന്നു. ഫാറൂഖ് പള്ളി ഖത്തീബ്,ഹുസൈൻ ബാഖവി, തണൽ സിറ്റി രക്ഷാധികാരികളായ കോയാലി മടപ്പെൻ, ചക്കര അമീർ, മൊയ്‌തുണ്ണി മഴുവഞ്ചേരി, പി.എം സുബൈർ, ഗഫൂർ, വി.ബി അഷറഫ്, ഷറഫു മണത്തല, ഷമീർ പണ്ടാരത്തിൽ, ഹസൻ, ബഷീർ, പി.എച്ച് ഹൈദ്രോസ് എന്നിവർ സംസാരിച്ചു. തണൽ സിറ്റി മിഷൻ ജനറൽ കൺവീണർ ഉഖ്ബത് ബിൻ അലി മുസലിയാർ സ്വാഗതവും എ.എച്ച് റൗഫ് നന്ദിയും പറഞ്ഞു. മാർച്ച് 18 ന് സമൂഹ നോമ്പ് തുറ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു