ചാവക്കാട്: വെൽഫെയർ പാർട്ടി ഓവുങ്ങൽ യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ജനകീയ പ്രതിരോധം സംഘടിപ്പിച്ചു. ചാവക്കാട് ആശുപത്രി റോഡ് ജങ്ഷനിൽ നടന്ന പരിപാടി വെൽഫെയർ പാർട്ടി സംസ്ഥാന പ്രവർത്തക സമിതി അംഗം എം.കെ അസ്‌ലം ഉദ്ഘാടനം ചെയ്തു. രാജ്യത്ത് മയക്കു മരുന്നിന്റെ വിൽപ്പനയും ഉപയോഗവും നിയമം മൂലം നിരോധിച്ചിട്ടും കേരളത്തിൽ അത് വ്യാപകമായി വിതരണം നടത്തുകയും ഉപയോഗിക്കുകയും ചെയ്യുന്നത് ഭരണകൂടത്തിന്റെയും നിയമ പോലീസ് സംവിധനങ്ങളൂടെയും പിന്തുണയോട് കൂടി വളർന്നു വ്യാപിച്ച ലഹരി മാഫിയ സംഘത്തിന്റെ പ്രവർത്തനത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. വെൽഫെയർ പാർട്ടി മുനിസിപ്പൽ പ്രസിഡന്റ് റസാഖ് ആലുംപടി അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി അംഗം കെ.കെ ഷാജഹാൻ മുഖ്യ പ്രഭാഷണം നടത്തി. ശിവദാസൻ, ആന്റോ തോമസ് പേരകം, നൗഷാദ് തെക്കുപുറം, ഫിറോസ് തൈപ്പറമ്പിൽ, സി.ആർ ഹനീഫ, അക്ബർ പെലെമ്പാട്ട് തുടങ്ങിയവർ സംസാരിച്ചു. സലാം മുതുവട്ടൂർ സ്വാഗതവും അലി ഖാൻ ആലുംപടി നന്ദിയും പറഞ്ഞു.