Monday, March 10, 2025

സ്വർണ്ണകൊടി മരത്തിൽ സപ്തവർണ്ണ കൊടിയേറി; ഗുരുവായൂർ ക്ഷേത്രോത്സവത്തിന് തുടക്കം

ഗുരുവായൂർ: പ്രസിദ്ധമായ ഗുരുവായൂർ ക്ഷേത്രോത്സവത്തിന് കൊടിയേറി. രാത്രി കുംഭത്തിലെ പൂയം നാളിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി ദിനേശൻ നമ്പൂതിരിപ്പാട് ക്ഷേത്രത്തിലെ സ്വർണ്ണകൊടി മരത്തിൽ സപ്തവർണ്ണ കൊടിയേറ്റി. ദീപാരാധന കഴിഞ്ഞ് ആചാര്യവരണത്തിന് ശേഷമായിരുന്നു കൊടിയേറ്റം. തുടർന്ന് കൊടിപ്പുറത്ത് വിളക്ക്, മറ്റ് ക്ഷേത്ര ചടങ്ങുകൾ എന്നിവ നടന്നു. ഉത്സവത്തിന്റെ രണ്ടാം ദിവസം മുതൽ പ്രസാദ് ഊട്ടും ഉത്സവപ്പകർച്ചയും കലാപരിപാടികളും ആരംഭിക്കും. എട്ടാം വിളക്ക് ദിവസമായ 17ന് ഉത്സവബലിയും 18ന് പള്ളിവേട്ടയും നടക്കും. 19 ന് രാത്രി ആറാട്ടോടെ ഉത്സവത്തിന് കൊടിയിറങ്ങും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments