ചാവക്കാട്: ശ്രീ പുന്ന അയ്യപ്പസുബ്രഹ്മണ്യ ക്ഷേത്രത്തിൽ ക്ഷേത്രഭൂമി സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങ് മുൻ വൈസ് പ്രസിഡണ്ട് കെ.ആർ മോഹൻ ഉദ്ഘാടനം ചെയ്തു.ക്ഷേത്രം പ്രസിഡണ്ട് എം.ബി സുധീർ അദ്ധ്യക്ഷത വഹിച്ചു.ക്ഷേത്രം രക്ഷാധികാരി മോഹൻദാസ് ചേലനാട്ട് ആമുഖപ്രസംഗം നടത്തി. ആദ്യകാല ദേശവിളക്ക് നടത്തിപ്പിലെ മുതിർന്ന അംഗം വെങ്കളത്ത് ശിവരാമൻ വിശിഷ്ടാതിഥിയായി. മുൻ പ്രസിഡണ്ട് കരിപ്പോട്ട് വേണുഗോപാൽ, ചോഴിയാട്ടിൽ മനോജ്, എ.സി ജനാർദ്ദനൻ, എം.എ ജയരാജൻ, തോട്ടുപുറത്ത് ദാസൻ എന്നിവർ സംസാരിച്ചു. വിവിധ സംഘടനകൾക്കായി എം.എസ് ഷിജു, ലതിക രവി റാം, കെ സരസ്വതി, നളിനി ശിവരാമൻ, കെ.കെ.സുബ്രഹ്മണ്യൻ എന്നിവർ നേതൃത്വം നൽകി. ക്ഷേത്രം ജനറൽ സെക്രട്ടറി വി പ്രേംകുമാർ സ്വാഗതവും ഇ.വി ശശി നന്ദിയും പറഞ്ഞു.
ഗുരുവായൂർ ആനയോട്ടം -2025