Monday, March 10, 2025

ചാവക്കാട് നഗരസഭ തെങ്ങ് വളം വിതരണം ചെയ്തു

ചാവക്കാട്: ചാവക്കാട് നഗരസഭ 2024- 25 ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി തെങ്ങ് വളം വിതരണം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  ഷാഹിന സലീം അദ്ധ്യക്ഷത വഹിച്ചു. അഗ്രികൾച്ചർ ഫീൽഡ് ഓഫീസർ ഇ.പി അനീറോസ്  റിപ്പോർട്ട് അവതരിപ്പിച്ചു. സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ  അഡ്വ. എ.വി മുഹമ്മദ് അൻവർ, ബുഷ്റ ലത്തീഫ് എന്നിവർ സംസാരിച്ചു. പദ്ധതി പ്രകാരം 10000 തെങ്ങുകൾക്കുള്ള വളമാണ് വിതരണം ചെയ്യുന്നത്. അഞ്ചുതെങ്ങിന് 500 രൂപയുടെ വളം ഗുണഭോക്തൃവിഹിതം 125 രൂപയും പ്ലാൻ ഫണ്ട് 375 രൂപയുമാണ് വകയിരുത്തി നഗരസഭ പദ്ധതി നടപ്പിലാക്കുന്നത്. 

RELATED ARTICLES
- Advertisment -

Most Popular

Recent Comments