ചാവക്കാട്: ബ്ലാങ്ങാട് ബീച്ച് ഖിദുമത്തുൽ മുസ്ലീമിൻ മയ്യിത്ത് പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തിൽ റമളാൻ കിറ്റ് വിതരണം ചെയ്തു. ഇരട്ടപ്പുഴ മുഹിയുദ്ദീൻ ജുമാമസ്ജിദ് ഖത്തീബ് സാദിഖ് അഹ്സനി ഉദ്ഘാടനം ചെയ്തു. അബ്ദുൽ അസീസ് സഖാഫി പ്രാർത്ഥന നടത്തി. സിദ്ദിഖ് ജുമാമസ്ജിദ് പ്രസിഡന്റ് ഹിലർ കടവിൽ, സെക്രട്ടറി ഷറഫു തുടങ്ങിയവർ പങ്കെടുത്തു.