ചാവക്കാട്: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ചാവക്കാട് ബ്ലോക്ക് വനിതാവേദിയുടെ നേതൃത്വത്തിൻ വനിതാ ദിനം ആചരിച്ചു. മുതുവട്ടൂർ ശിക്ഷക് സദനിൽ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് ചെയർ പേഴ്സൺ പ്രസന്നാ രണദിവെ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ജോയിൻ്റ് സെക്രടറി എം.ബി പ്രമീള അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരി ഡോ.രേണുക ജ്യോതി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് രക്ഷാധികാരി പി.ഐ സൈമൺ മാസ്റ്റർ, കെ.ടി ശ്രീനിവാസൻ, റോസിലി ടീച്ചർ, സിടി മേരി, സുബിത അഷറഫ്, കെ.വി രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. വനിതാവേദി കൺവീനർ എ.ആർ മാലിനി സ്വാഗതവും ചാവക്കാട് യുണിറ്റ് സെക്രട്ടറി പി.കെ ബീന നന്ദിയും പറഞ്ഞു.