ചാവക്കാട്: അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ചാവക്കാട് നഗരസഭ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ ശ്രീമതി ഷീജ പ്രശാന്ത് പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന രണദിവെ അധ്യക്ഷത വഹിച്ചു. നഗരസഭ ഐ.സി.ഡി.എസ് സൂപ്പർവൈസർ വി.വി ദീപ സ്വാഗതം പറഞ്ഞു. നഗരസഭ കൗൺസിലർ ബേബി ഫ്രാൻസിസ് സംസാരിച്ചു . കുടുംബശ്രീ ചെയർപേഴ്സൺ ജീനാ രാജീവ് നന്ദി പറഞ്ഞു. ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, അംഗനവാടി പ്രവർത്തകർ എന്നിവരുൾപ്പെടെ നിരവധി സ്ത്രീകൾ പരിപാടിയിൽ പങ്കെടുത്തു. വനിതാദിനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു.