ചാവക്കാട്: ബ്ലൂ ഇക്കോണമി നയത്തിന്റെ ഭാഗമായി കടലിൽ അഞ്ചിടങ്ങളിൽ മണൽ ഘനനം നടത്തുന്നതിനായുള്ള കേന്ദ്രസർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് മാർച്ച് 12ന് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാർലമെന്റിലേക്ക് നടക്കുന്ന മാർച്ചിൽ പങ്കെടുക്കുന്നവർക്ക് യാത്രയപ്പ് നൽകി. ചാവക്കാട് ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ യാത്രയയപ്പ് സമ്മേളനം സി.ഐ.ടി.യു ചാവക്കാട് ഏരിയ സെക്രട്ടറി എ.എസ് മനോജ് ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം കെ.എം അലി, സി.പി.എം തിരുവത്ര ലോക്കൽ സെക്രട്ടറി കെ.എച്ച് സലാം, യൂണിയൻ ജില്ലാ വൈസ് പ്രസിഡണ്ട് ടി.എം ഹനീഫ, ഡിവിഷൻ സെക്രട്ടറി കെ.എസ് അനിൽ, പ്രസിഡണ്ട് ഉമ്മർ മനാഫ്, ജില്ലാ കമ്മിറ്റി അംഗം ടി.എ അബൂബക്കർ എന്നിവർ സംസാരിച്ചു.
ചാവക്കാട് വിശ്വനാഥക്ഷേത്ര മഹോത്സവം – 2025