പുന്നയൂർ: കാലാവസ്ഥ മാറ്റത്തിന്റെ പ്രതിരോധത്തിനുള്ള കമ്മ്യൂണിറ്റി ലീഡർ പ്രോഗ്രാമിന്റെ ഭാഗമായി പുന്നയൂർ പഞ്ചായത്തിൽ സന്നദ്ധ തീരം ക്ലൈമറ്റ് പരേഡ് നടത്തി. അവിയൂർ കൈനാക്കൽ പരിസരത്തു വച്ച് നടത്തിയ പരിപാടി പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി.വി സുരേന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുഹറ ബക്കർ, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി സ്ഥിരാ അധ്യക്ഷൻ വിശ്വനാഥൻ മാസ്റ്റർ, മെമ്പർമാരായ ഷെരീഫ കബീർ, സെലീന നാസർ, ഷൈബാ ദിനേശൻ, ഗുരുവായൂർ നിയോജകമണ്ഡലം മാലിന്യനിർമ്മാർജ്ജന ബ്രാൻഡ് അംബാസഡർ മാസ്റ്റർ ഇബ്രാഹിം നാസിം തുടങ്ങിയവരും പഞ്ചായത്ത് ജീവനക്കാരും സി.ഡി.എസ് അംഗങ്ങളും, കുട്ടാടൻ പാടം കൂട്ടായ്മ അംഗങ്ങളും, നാട്ടുകാരും പങ്കെടുത്തു. ഡയറക്ടറേറ്റ് ഓഫ് സാമൂഹിക സന്നദ്ധ സേനയും, കേരള യൂത്ത് ലീഡർഷിപ്പ് അക്കാദമിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. കൈല പ്രോജക്ട് കോഡിനേറ്റർ സച്ചിൻ ദേവ്, സാമൂഹിക സന്നദ്ധ സേന പ്രോജക്ട് ഇന്റർ ഫാക്കൽറ്റി റിസോഴ്സ് പേഴ്സൺ അക്രം, ഗോകുൽ തുടങ്ങിയവർ നേതൃത്വം നൽകി.
ചാവക്കാട് വിശ്വനാഥക്ഷേത്ര മഹോത്സവം – 2025