ചാവക്കാട്: എടക്കഴിയൂർ ആർ.പി.എം.എം.യു.പി സ്കൂളിൽ ഏഴാം ക്ലാസ് കുട്ടികൾക്ക് ഗ്രാജുവേഷൻ സെറിമണിയും വിവിധ കലാകായിക പരിപാടികളിൽ വിജയികളായ കുട്ടികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും നൽകി. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കുന്നംകുളം ലേബർ ഓഫീസർ വി.കെ റഫീഖ് ഉദ്ഘാടനം ചെയ്തു. ചാവക്കാട് ലേബർ ഓഫീസർ അഡ്വ. സുമിത്ത് കുട്ടികൾക്ക് നല്ല പൗരന്മാരായി വളർന്നുവരേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ക്ലാസ്സെടുത്തു. പി.ടി.എ പ്രസിഡണ്ട് ഷൗക്കത്ത് സ്രാമ്പിക്കൽ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ആർ.പി സിദ്ദീഖ് , ബി.ആർ.സി കോഡിനേറ്റർ മേഴ്സി ടീച്ചർ, രാമദാസ് മാസ്റ്റർ, മദർ പി.ടി.എ പ്രസിഡന്റ് സെറീന എന്നിവർ സംസാരിച്ചു. സ്കൂൾ പ്രധാന അധ്യാപിക കെ.റ്റി സബന സ്വാഗതം പറഞ്ഞു. ജീ മെയ്ൻ 2025 സെഷൻ 1 ൽ 93 ശതമാനം വിജയനേട്ടത്തിന് അർഹനായ പൂർവവിദ്യാർത്ഥി ദിൽഷാൻ കെ ദിനേഷിനെ ചടങ്ങിൽ ആദരിച്ചു.
ചാവക്കാട് വിശ്വനാഥക്ഷേത്ര മഹോത്സവം – 2025

