കടപ്പുറം: മുസ്‌ലിം യൂത്ത് ലീഗ് കടപ്പുറം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. കടപ്പുറം ആശുപത്രിപടിയിൽ നിന്ന് ആരംഭിച്ചു അഞ്ചങ്ങാടി സെൻ്ററിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതു പരിപാടി മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച് റഷീദ് ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് ലീഗ് കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി.എ അഷ്ക്കർ അലി അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ആർ.പി ബഷീർ മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് ജില്ലാ ഭാരവാഹികളായ പി.വി ഉമ്മർകുഞ്ഞി, പി.കെ അബൂബക്കർ, സംസ്ഥാന കൗൺസിലർ ആർ.കെ ഇസ്മായിൽ, യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത്, മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ബുഖാറയിൽ സുബൈർ തങ്ങൾ, ജനറൽ സെക്രട്ടറി പി.എം മുജീബ്, ട്രഷറർ സെയ്തു മുഹമ്മദ് പോക്കാക്കില്ലത്ത്, യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ടി.ആർ ഇബ്രാഹിം, ജനറൽ സെക്രട്ടറി ആർ.കെ കബീർ ഫൈസി, മുസ്‌ലിം ലീഗ് നിയോജക മണ്ഡലം സെക്രട്ടറി വി.എം.മനാഫ്, ഖത്തർ കെ.എം.സി.സി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഷഹീം റമളാൻ, എം.എസ്.എഫ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ഷനാഹ് ഷറഫുദ്ദീൻ എന്നിവർ സംസാരിച്ചു.
യൂത്ത് ലീഗ് നേതാക്കളായ റിയാസ് പൊന്നാക്കാരൻ, മുനീർ കടവിൽ, ആസിഫ് വാഫി, ഫൈസൽ ആശുപത്രിപ്പടി, അലി പുളിഞ്ചോട്, ആരിഫ് വട്ടേക്കാട്, റംഷാദ് കാട്ടിൽ, ഷാജഹാൻ അഞ്ചങ്ങാടി, അഡ്വ. മുഹമ്മദ് നാസിഫ് എന്നിവർ നൈറ്റ് മാർച്ചിന് നേതൃത്വം നൽകി. യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി അലി അഞ്ചങ്ങാടി സ്വാഗതവും ട്രഷറർ ഷബീർ പുതിയങ്ങാടി നന്ദിയും പറഞ്ഞു.
ചാവക്കാട് വിശ്വനാഥക്ഷേത്ര മഹോത്സവം – 2025