വടക്കേക്കാട്: സംസ്ഥാന ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി വടക്കേകാട് പഞ്ചായത്തിലെ 20 കർഷകർക്ക് 6000മത്സ്യ വിത്തുകൾ നൽകി. പഞ്ചായത്ത് പ്രസിഡന്റ് നബീൽ എൻ.എം.കെ പദ്ധതി ഉദ്ഘാടനം ചെയ്തു. കാർപ്പ് ഇനത്തിൽ പെട്ട ഗ്രാസ് മത്സ്യ വിത്താണ് വിതരണം ചെയ്തത്. പഞ്ചായത്ത് മെമ്പർമാരായ രുഗ്മ്യ സുധീർ, ശ്രീധരൻ മാക്കാലിക്കൽ, കെ വി റഷീദ്, ഷനിൽ അപ്പു എന്നിവരും ഫിഷറീസ് പ്രേമോട്ടർ സി.കെ ഗീതമോൾ എന്നിവരും പങ്കെടുത്തു.