ഗുരുവായൂർ: ഗുരുവായൂർ നായർ സമാജത്തിൻ്റെ നേതൃത്വത്തിൽ കുറൂരമ്മ ദിനം ആഘോഷിച്ചു. ശിവ പത്മം പുരസ്കാരം പുനലൂർ സോമരാജിന് ജസ്റ്റിസ് പി. സോമരാജൻ സമ്മാനിച്ചു. അഡ്വ. രവി ചങ്കത്തിന് കർമശ്രീ പുരസ്കാരവും പുഷ്‌കല കൃഷ്‌ണമൂർത്തിക്ക് നാരായണീയ കൗസ്തുഭം പുരസ്കാരവും സമ്മാനിച്ചു. ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ ദീപം തെളിച്ചു. പി. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. മമ്മിയൂർ ദേവസ്വം ട്രസ്റ്റി ബോർഡ് ജി.കെ. പ്രകാശൻ, രേണുക ശങ്കർ, കെ. രവീന്ദ്രൻ നമ്പ്യാർ എന്നിവർ സംസാരിച്ചു. എം. നിർമ്മലൻ മേനോൻ, വി. അച്യുതകുറുപ്പ്, കെ. രവീന്ദ്രൻ നമ്പ്യാർ, വി. ശ്രീകൃഷ്ണൻ, രമേശ് നായർ തലപ്പിള്ളി, ഭഗവാൻ ഉണ്ണികൃഷ്ണൻ, പി. വേണുഗോപാലൻ നായർ, പ്രേമകുമാരൻ നായർ, പി. ടി. ചന്ദ്രൻ നായർ, ജനാർദ്ദനൻ നായർ കരിമ്പിൽ, അകമ്പടി മുരളീധരൻ നായർ, അകമ്പടി ബാലകൃഷ്ണൻ നായർ, ശ്രീകുമാർ പി. നായർ എന്നിവർ നേതൃത്വം നൽകി.
ആയിരം കണ്ണി പൂരം 2025-