ഏങ്ങണ്ടിയൂർ: കഞ്ചാവുമായി ചേറ്റുവ സ്വദേശി പിടിയിൽ. പുത്തൻപുരക്കൽ വീട്ടിൽ വിനോദാ(42)ണ് പിടിയിലായത്. ഏങ്ങണ്ടിയൂരിലെ ബാറിന് സമീപം വാഹന പരിശോധനയ്ക്കിടെയാണ് ഇയാൾ പിടിയിലായത്. ഇയാളിൽ നിന്നും 42 ഗ്രാം കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. നേരത്തെ കഞ്ചാവ് വില്പന കേസിലും അടിപിടി കേസിലും ഇയാൾ പ്രതിയാണെന്ന് വാടാനപ്പള്ളി പോലീസ് പറഞ്ഞു.