Wednesday, March 12, 2025

ഒരുമനയൂർ പഞ്ചായത്തിലെ പൊതുകുളത്തിൽ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു

ഒരുമനയൂർ: സംസ്ഥാന ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതി പ്രകാരം ഒരുമനയൂർ പഞ്ചായത്തിൽ പൊതുകുളത്തിൽ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ആറാം വാർഡ് എരിഞ്ഞാംകുളത്തിലാണ് ഗ്രാസ് കാർപ്പ് ഇനത്തിലെ 600 മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. ഒരുമനയൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വിജിത സന്തോഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മെമ്പർമാരായ സിന്ധു അശോകൻ, കെ.ജെ ചാക്കോ, ഫിഷറീസ് പ്രേമോട്ടർ സി.കെ ഗീത എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments