Thursday, March 6, 2025

അട്ടിമറി ശ്രമം; തൃശൂർ റെയിൽവേ സ്റ്റേഷന് സമീപം ട്രാക്കിൽ ഇരുമ്പ് തൂൺ കയറ്റിവച്ചു

തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷന് സമീപം ട്രാക്കിൽ അട്ടിമറി ശ്രമം. ട്രാക്കിൽ ഇരുമ്പ് തൂൺ കയറ്റിവച്ചു. ഇന്ന് പുലർച്ചെ 4.55ന് ചരക്ക് ട്രെയിൻ കടന്നുപോകുമ്പോഴായിരുന്നു സംഭവം. ട്രെയിൻ ഇരുമ്പ് തൂൺ തട്ടിത്തെറിപ്പിച്ചു. തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും എറണാകുളം ഭാ​ഗത്തേക്കുള്ള ട്രാക്കിലാണ് ഇരുമ്പ് തൂണ് കയറ്റിവച്ച നിലയിൽ കണ്ടത്. പുലർച്ചെ കടന്നുപോയ ചരക്ക് ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് ട്രെയിനിൽ എന്തോ തട്ടിയതായി സ്റ്റേഷനിൽ വിവരം അറിയിച്ചത്. തുടർന്ന് പ്രദേശത്ത് നടത്തിയ പരിശോധനയിൽ ഇരുമ്പ് തൂൺ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ദിവസം കൊല്ലത്ത് സമാനമായ സംഭവം നടന്നിരുന്നു. സംഭവത്തിൽ കുണ്ടറ സ്വദേശി രാജേഷ്, പെരുമ്പുഴ സ്വദേശി അരുൺ എന്നിവരെയാണ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments