Thursday, March 13, 2025

പാവറട്ടിയിൽ 85 എസ്.എസ്.എൽ.സി ബാച്ച് മേറ്റ്സിൻ്റെ തണ്ണീർകുടം

പാവറട്ടി: നാലാം തവണത്തെ തണ്ണീർകുടം പദ്ധതിയുമായി പാവറട്ടി സെൻ്റ് ജോസഫ്സ് 85 എസ്.എസ്.എൽ.സി ബാച്ച്മേറ്റ്സ്. പാവറട്ടി സെൻ്ററിൽ നടന്ന ചടങ്ങിൽ പാവറട്ടി പഞ്ചായത്ത് പ്രസിഡൻ്റ് റെജീന ഒരു കപ്പ് വെള്ളം വാർഡ് കൗൺസിലർ സുബ്രമുണ്യന് കൈമാറി ഉദ്ഘാടനം ചെയ്തു. ബാച്ച്മേറ്റ്സ് പ്രസിഡൻ്റ് പോളി ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എസ് ലക്ഷ്മണൻ സ്വാഗതം പറഞ്ഞു. വാർഡ് കൗൺസിലർ സുബ്രമണ്യൻ, വ്യാപാരി വ്യവസായി പ്രസിഡൻ്റ് വി.ജെ വർഗ്ഗീസ് ജോസ്ഫ്, ബാച്ച് മുൻ പ്രസിഡൻ്റ് മാത്യൂസ് പാവറട്ടി, മുൻ സെക്രട്ടറി നിസാം എന്നിവർ സംസാരിച്ചു. അബു സാലിഹ് നന്ദി പറഞ്ഞു. തണ്ണീർകുടം പദ്ധതിക്ക് ജോയിൻ്റ് സെക്രട്ടറിന്മാരായ എക്മെന്റ്, സി.എ ജോഷി, സതീശൻ കളപ്പുരക്കൽ, പ്രവാസി പ്രതിനിധി സതീഷ്കുമാർ, ജോൺസൺ ജോസഫ്, വിൻസന്റ്  സി ജെ, പരമേശ്വരൻ, ജോഷി പി സൈമൺ, മോഹനൻ എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments