ചാവക്കാട്: പാലുവായ് കോതകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ കുംഭ ഭരണി മഹോത്സവം സമാപിച്ചു. ക്ഷേത്രത്തിൽ രാവിലെ വിവിധ ചടങ്ങുകൾ നടന്നു. താഴേക്കാവ് ഉത്സവത്തിന് മുല്ല പുഴക്കൽ കുടുംബത്തിൽ നിന്നുള്ള പാരമ്പര്യ വേല വരവ്, കുതിര കാളകളുടെ കാവ് കയറ്റം എന്നിവ ഉണ്ടായി. വിവിധ വഴിപാട് എഴുന്നള്ളിപ്പുകൾ, കാളി കരിങ്കാളി വേഷങ്ങളുടെ കാവുകയറ്റം,ദാരികാവധം എന്നിവ ക്ഷേത്രത്തിൽ എത്തിച്ചേർന്നു. തുടർന്ന് ഗുരുതി തർപ്പണത്തോടെ ഉത്സവം സമാപിച്ചു.ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് കെ.വി ശ്രീനിവാസൻ, സെക്രട്ടറി കെ.കെ അപ്പുണ്ണി, ട്രഷറർ സി.എസ് അനൂപ്, വൈസ് പ്രസിഡണ്ടുമാരായ കെ.എസ് ബിജു, കെ.ബി ദിലീപ് ഘോഷ്, ജോയിൻ്റ് സെക്രട്ടറിമാരായ എം.എ സുനേഷ്, എൻ.കെ സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി.