ചാവക്കാട്: യു.പി.എസിനകത്ത് ഒളിപ്പിച്ച നിലയില്‍ കൊറിയര്‍ സര്‍വീസിലേക്ക് പാഴ്‌സലായി എത്തിയ ചരസ്സ് പിടികൂടി. സംഭവത്തില്‍ ചാവക്കാട് ചക്കംകണ്ടം സ്വദേശി കറപ്പംവീട്ടില്‍ ഷറഫുദ്ദീനെ(22) പാവറട്ടി പൊലീസ് പിടികൂടി. ചൊവ്വാഴ്ചയാണ് പാഴ്‌സലെത്തിയത്. ഇയാളുടെ പേരിലാണ് 87 ഗ്രാം ചരസ്സ് യു.പി.എസിനകത്ത് ഒളിപ്പിച്ച നിലയില്‍ പൂവത്തൂര്‍-പറപ്പൂര്‍ റോഡിലുള്ള കൊറിയര്‍ സര്‍വീസിലേക്ക് പാഴ്‌സലായി എത്തിയത്. എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയായ ഷറഫുദ്ദീന്‍ സിറ്റി പൊലീസ് കമ്മിഷണറുടെ പ്രത്യേക സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു. ഡല്‍ഹിയില്‍ നിന്നാണ് പാഴ്‌സല്‍ അയച്ചിട്ടുള്ളത്.