പുന്നയൂർക്കുളം: അണ്ടത്തോട് പാപ്പാളിയിൽ വന്യജീവി വകുപ്പിന്റെയും കടലാമ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സംരക്ഷിച്ചിരുന്ന കടലാമ കുഞ്ഞുങ്ങളെ കടലിലേക്ക് ഇറക്കിവിട്ടു. മുട്ടവിരിഞ്ഞ് പുറത്തിറങ്ങിയ 87 കുഞ്ഞുങ്ങളെയാണ് കടലിലേക്ക് ഇറക്കിയത്. ഈ വർഷത്തെ രണ്ടാമത്തെ കടലാമ മുട്ടകളാണ് വിരിയിച്ച് ഒഴുക്കി വിട്ടത്. പാപ്പാളി കടപ്പുറത്ത് ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ എംപി അനിൽകുമാറിന്റെ കീഴിൽ പ്രവർത്തിക്കുന്ന കടലാമ്മ സംരക്ഷണ സമിതി അംഗങ്ങളായ മാലിക്കുളം ഗഫൂർ, സലാം, ഷാക്കിർ എന്നിവരുടെ നേതൃത്വത്തിൽ ഹാച്ചറികളിൽ സംരക്ഷിച്ചു വിരിഞ്ഞ കടലാമ കുഞ്ഞുങ്ങളെയാണ് കടലിൽ ഒഴുക്കിയത്. 15 ഓളം ഹാച്ചറികളിളായി ആയിരത്തിലധികം മുട്ടകൾ ഇനിയും വിരിയാനുണ്ടെന്ന് കടലാമ സംരക്ഷണ സമിതി പ്രവർത്തകൻ മാലിക്കുളം ഗഫൂർ പറഞ്ഞു.