കടപ്പുറം: കടപ്പുറം പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ ചിലവഴിച്ച് ഒമ്പതാം വാർഡിൽ നിർമാണം പൂർത്തീകരിച്ച ഷാഹു ഹാജി റോഡ് ആൻ്റ് മുനക്കകടവ് സ്ലൂയിസ് കം ബ്രിഡ്ജ് ഉദ്ഘാടനം ചെയ്തു. കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് ഉദ്ഘാടനം നിർവ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.പി മൻസൂർ അലി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സമീറ ഷെരീഫ് സ്വാഗതം പറഞ്ഞു. പഞ്ചായത്ത് മെമ്പർമാരായ റാഹില വഹാബ്, പി.എ മുഹമ്മദ്, അബ്ദുൽ ഗഫൂർ, പൊതുപ്രവർത്തകരായ പി.എം ബീരു, പി.ബി ഷബീർ, സി.ബി ഹരിദാസ്, എ.കെ ഷുഹൈബ്, പി.എസ് അബൂബക്കർ എന്നിവർ സംസാരിച്ചു.