ചാവക്കാട്: മണത്തല ശിഹാബ് തങ്ങൾ റിലീഫ് സെല്ലിൻ്റെ ആഭിമുഖ്യത്തിൽ നിർമ്മിച്ച് നൽകിയ ഭവനത്തിന്റെ താക്കോൽ ദാനം നടന്നു. ചാവക്കാട് നഗരസഭ 19-ാം വാർഡ് മണത്തല സിംഗർ റോഡിൽ താമസിക്കുന്ന അറക്കാപറമ്പിൽ വിശ്വൻ – ഷീജ കുടുംബത്തിനാണ് വീട് നിർമ്മിച്ചു നൽകിയത്. പാണക്കാട് സയിദ് മുനവ്വറലി ശിഹാബ് തങ്ങൾ താക്കോൽദാനം നിർവഹിച്ചു. ശിഹാബ് തങ്ങൾ റിലീഫ് സെൽ ചെയർമാൻ ഫൈസൽ കാനാംപുള്ളി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച് റഷീദ് മുഖ്യ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് ഗുരുവായൂർ നിയോജകമണ്ഡലം പ്രസിഡന്റ് ആർ.പി ബഷീർ,മുസ്ലിം ലീഗ് തൃശൂർ ജില്ല സെക്രട്ടറി കെ.കെ ഹംസകുട്ടി, സലാല കെ.എം.സി.സി തൃശൂർ ജില്ലാ ചെയർമാൻ സി ഷംസുദ്ധീൻ, സലാല തുമ്രിത് കെ.എം.സി.സി പ്രസിഡന്റ് സി.മൊയ്‌ദുട്ടി, എംഎസ്എഫ് ജില്ല പ്രസിഡന്റ് ആരിഫ് പാലയൂർ എന്നിവർ സംസാരിച്ചു. എ.പി അബ്ദുല്ല, എ. വി അഷറഫ്, ഹാഷിം ബ്ലാങ്ങാട്, എൻ.കെ റഹിം, കെ.വി. മജീദ് ,ബഷീർ വഞ്ചികടവ് ഷാഹുൽ ഹമീദ് കടവിൽ, ടി.വി അബ്ദുൽ റഷീദ്, ടി.വി. ഇസ്മായിൽ, അഡ്വ. തേർളി അശോകൻ തുടങ്ങിയവർ പങ്കെടുത്തു. മുസ്ലിം ലീഗ് ചാവക്കാട് മുൻസിപ്പൽ സെക്രട്ടറി പി.എം അനസ് സ്വാഗതവും പി.പി മുഹമ്മദ് അഷറഫ് നന്ദിയും പറഞ്ഞു.