ചാവക്കാട്: എസ്.എൻ.ഡി.പി യോഗം ഗുരുവായൂർ യൂണിയൻ പുന്ന ശാഖ നേതൃയോഗം ചേർന്നു. ശാഖ പ്രസിഡൻ്റ് ടി.കെ ദാസൻ അദ്ധ്യക്ഷനായി. എസ്.എൻ.ഡി.പി യോഗം ഗുരുവായൂർ യൂണിയൻ പ്രസിഡൻ്റ് പി.എസ് പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ കൗൺസിലർ കെ.കെ രാജൻ, യൂണിയൻ യൂത്ത് മൂവ്മെൻ്റ് സെക്രട്ടറി പ്രസന്നൻ വലിയപറമ്പിൽ, ശാഖ സെക്രട്ടറി കെ.കെ സുബ്രഹ്മണ്യൻ, എം.എസ് ഷിജു, സീന സുമേഷ്, വിനിത ബാബു എന്നിവർ പങ്കെടുത്തു.
